Thursday, May 3, 2012


ഏകാന്ത തീര്‍ഥാടനം
==================
നദിയൊഴുകുന്നു
രാവിന്‍ മരണ നിശബ്ദതയിലും
അതിവേഗം അകലേക്ക്‌..
കരുണയില്ലാക്കരങ്ങളാല്‍
പീഡനമേല്‍ക്കുമ്പോഴും
പുറമേ ചിരിച്ചും അകമേ കരഞ്ഞും
ശാന്തിതന്‍ ചക്രവാള സീമയിലേക്ക്
ഒരേകാന്ത തീര്‍ഥാടനം!

അനാദിയില്‍ നിന്നും മന്ദമായ്,
നിര്‍വികാരയായ് തുടങ്ങിയ യാത്രയില്‍
പിന്നിട്ടതെത്ര വഴിത്താരകള്‍ !
മാനവ പാദങ്ങള്‍ ചുംബിച്ചുമുന്നേറവേ
ചരിത്രജനനങ്ങള്‍ക്കെത്രയോ സാക്ഷിയായ്‌...

കാലം കവരാത്ത ചരിത്രവും പേറി,
അതിജീവനത്തിന്റെ തുരുത്തുകള്‍ തേടി,
അതിരുകള്‍ ലംഘിച്ച്, ആകാശം നോക്കി
നിണമണിഞ്ഞ ഭൂവിനെ കഴുകി വെളുപ്പിച്ചും
സംസ്ക്കാരത്തിന്‍ കളിത്തൊട്ടിലായും
ലോകത്തിന്‍ ശ്വാസകോശമായും
പലദേശങ്ങളില്‍ പല നാമങ്ങളില്‍
ശാന്തയായ്‌, സൌമ്യയായ്‌,
പെരുമഴപ്പെരുക്കങ്ങളില്‍
സംഹാരരുദ്രയായ്‌ നദിയൊഴുകുന്നു
അനസ്യൂതം മുന്നോട്ട്....

4 comments:

  1. നല്ല കവിതക്കെന്റെ ആശംസകൾ...വേഡ് വെരിഫിക്കേഷൻ മാറ്റുക .അതുകൊണ്ടാണു കമന്റുകൾ കിട്ടാത്തത്

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് പകരം നല്‍കാന്‍ നന്ദി മാത്രം.. പിന്നെ സാങ്കേതിക വശങ്ങളെക്കുറിച്ചു അത്ര വലിയ പിടി ഇല്ല. എല്ലാം പഠിച്ചു വരുന്നതേഉള്ളൂ.. പരിഹരിക്കാം...

      Delete
  2. അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍. ഈ ബ്ലോഗിലെ എല്ലാ കവിതകളും നിലവരാമുള്ളതാണ്. തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ആശംസകളോടെ.

    ReplyDelete