Saturday, August 31, 2013

നെയ്തുതീരാത്ത സ്വപ്‌നങ്ങള്‍ !
പറഞ്ഞുതീരാത്ത മോഹങ്ങള്‍ !!
വെളുത്തപകലുകളില്‍ ഞാന്‍ പൊഴിച്ച
കറുത്ത കണ്ണുനീര്‍ത്തുള്ളികള്‍ !!
ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളില്‍
ചിരിച്ചും ചിന്തിപ്പിച്ചും കനവ് നല്‍കിയും കരയിപ്പിച്ചും
ഇനിയും വിരുന്നെത്തും ആകസ്മിതകള്‍ക്കായി
കാത്തിരിക്കുന്നു ഞാന്‍ ....
യാത്ര തുടരുക..
ഇന്നലെയുടെ നന്മകളിലേക്ക്..
കൊഴിഞ്ഞുപോയ വസന്തവും പെയ്തുതീര്‍ന്ന വര്‍ഷവും
ഭൂമിയുടെ ഖനിഗര്‍ഭങ്ങളിലേക്ക് ഒഴുകിപ്പോയ
ഓര്‍മ്മകളുടെ അവശിഷ്ടവും തേടി...

മടങ്ങി വരിക കാഴ്ചയുടെ ഭംഗികള്‍
ഓര്‍മ്മകളില്‍ പൊതിഞ്ഞുകെട്ടി..
നീ വരുവോളം കാത്തിരിക്കാം
ഞാനിവിടെയീ കാലത്തിന്‍ ചുമട്താങ്ങിച്ചോട്ടില്‍ ...