Wednesday, April 3, 2013

നീയും ഞാനും
==============
നവംബറിലെ തണുത്ത രാവുകളിലൊന്നിലാണ്
നീ എന്നില്‍ ഒരു നദിയായ് ഒഴുകിയെത്തിയത്..
മാമരം കോച്ചുന്ന, ദൂരെ മണ്ണിലും വിണ്ണിലും
താരാഗണങ്ങള്‍ മിന്നിത്തിളങ്ങുന്ന
ഡിസംബര്‍ രാവുകളില്‍
നിന്‍ സ്നേഹനടിയുടെ തീരത്തിരുന്നു ഞാന്‍ വാചാലനായി...
മീനവും മേടവും പോയ്‌ മറയവേ,
വേനലിന്‍ കൈകള്‍ കരുത്താര്‍ജ്ജിക്കവേ
നിന്നിലെ ഒഴുക്കുകള്‍ വറ്റിത്തുടങ്ങിയത് ഞാന്‍ നോക്കി നിന്നു...
കണ്മുന്നില്‍ നീ വറ്റിവരണ്ടെങ്കിലും
ദൂരെയായി നീ കൈവഴികള്‍ വിരിച്ചത്
ഞാനറിഞ്ഞില്ല, സത്യം!
ഇന്നെന്റെ ഊഷരതീരങ്ങളില്‍
പലരും നിന്നെ കോരിക്കുടിക്കുമ്പോള്‍
അറിയുന്നുവോ നീയെന്‍ ഇലകള്‍ കൊഴിഞ്ഞതും
യൌവനം ചൂടില്‍ കരിഞ്ഞുണങ്ങിയതും??
പരിഭവമില്ലൊട്ടും; ഒന്നു ചീയാതെ മറ്റൊന്നിന്‍
വളമാകില്ലെന്ന പഴമൊഴിയില്‍
ആശ്വസിക്കുന്നു ഞാന്‍ ....

Tuesday, April 2, 2013

കിനാവ്‌
=============
കിന്നാവുകള്‍ തന്‍ ഭാരവും ശിരസ്സിലേറ്റി
അന്ന് ഞാനാദ്യമായ്‌ തെരുവിലിറങ്ങി
ഇന്നലെകളിലെ പാതിമയക്കങ്ങളില്‍
സുഖലോലുപതയുടെ ഉച്ചമയക്കങ്ങളില്‍
നേരവും കാലവും നോക്കാതെ
നന്മ നിറഞ്ഞ പുഞ്ചിരിയുമായി
മനസ്സിന്നഗാധതയില്‍ മോഹങ്ങളാല്‍
ദന്തഗോപുരങ്ങള്‍ തീര്‍ത്ത കിനാവുകള്‍ ......
ഒക്കെയും സ്വരുക്കൂട്ടി; കാലചക്രത്തിന്‍
കറക്കങ്ങളില്‍ അവ പഴകുന്നതറിയാതെ..
സഫലമാകില്ലെന്ന തിരിച്ചറിവില്‍
ഞാനിറങ്ങിത്തിരിചെന്റെ കിനാവുകള്‍ വില്‍ക്കുവാന്‍ ...
ഒന്നും നടന്നില്ല, ഇന്നിതാ ജീവിത-
പ്പെരുവഴിയില്‍ ഞാന്‍ കിനാക്കള്‍ തന്‍ ഭാരവുമേന്തി-
യേകനായിങ്ങനെ.....
മടക്കയാത്രക്കൊരുങ്ങുന്നു ഞാനെന്റെ ജീവനില്‍
കിനാക്കളാല്‍ ഗോപുരം തീര്‍ക്കട്ടെ...
അവിടെയെന്‍ ഏകാന്ത യാമങ്ങളില്‍
വീണ്ടും വന്നണയട്ടെ നൂറായിരം കിനാവുകള്‍ !!!

Monday, April 1, 2013

നീ എനിക്കേകിയ സ്വപ്‌നങ്ങള്‍ തന്‍ പൂക്കൂടയില്‍
ശേഷിച്ചിരുന്നത് ഒരു കരിഞ്ഞ പൂ മാത്രമായിരുന്നു..
മറവികള്‍ ഞെരുക്കി വളര്‍ച്ച മുരടിച്ച,
സംശയാധിക്യത്താല്‍ കരിഞ്ഞുണങ്ങിയ
ഒരു ചെറു പൂവ്....
നമ്മള്‍ ചേര്‍ത്തുപിടിച്ച പൂക്കൂടയില്‍ നിന്നും
ഒരു വേള നിന്‍ കൈകള്‍ അകന്നു മാറുന്നത്
ഞാന്‍ അറിഞ്ഞിരുന്നു കൂട്ടുകാരാ,,
എങ്കിലും ഞാന്‍ കാത്തിരുന്നു ഇത് നിന്നെ ഏല്‍പ്പിക്കുവാന്‍  ..
മൌനം മറ തീര്‍ത്ത വാതിലിലൂടെ നീ ഇനി വരില്ലെങ്കിലും
കാത്തിരിക്കുന്നു ഞാനും നമ്മള്‍ കൊരുത്ത സ്വപ്നങ്ങളും..

എങ്കിലും ഞാന്‍ കാത്തിരുന്നു ഇത് നിന്നെ ഏല്‍പ്പിക്കുവാന്‍ ‍..
മൌനം മറ തീര്‍ത്ത വാതിലിലൂടെ നീ ഇനി വരില്ലെങ്കിലും
കാത്തിരിക്കുന്നു ഞാനും നമ്മള്‍ കൊരുത്ത സ്വപ്നങ്ങളും..