കിനാവ്
 =============
 കിന്നാവുകള്‍ തന്‍ ഭാരവും ശിരസ്സിലേറ്റി
 അന്ന് ഞാനാദ്യമായ് തെരുവിലിറങ്ങി
 ഇന്നലെകളിലെ പാതിമയക്കങ്ങളില്‍
 സുഖലോലുപതയുടെ ഉച്ചമയക്കങ്ങളില്‍
 നേരവും കാലവും നോക്കാതെ
 നന്മ നിറഞ്ഞ പുഞ്ചിരിയുമായി
 മനസ്സിന്നഗാധതയില്‍ മോഹങ്ങളാല്‍
 ദന്തഗോപുരങ്ങള്‍ തീര്‍ത്ത കിനാവുകള്‍ ......
 ഒക്കെയും സ്വരുക്കൂട്ടി; കാലചക്രത്തിന്‍ 
 കറക്കങ്ങളില്‍ അവ പഴകുന്നതറിയാതെ..
 സഫലമാകില്ലെന്ന തിരിച്ചറിവില്‍
 ഞാനിറങ്ങിത്തിരിചെന്റെ കിനാവുകള്‍ വില്‍ക്കുവാന്‍ ...
 ഒന്നും നടന്നില്ല, ഇന്നിതാ ജീവിത-
 പ്പെരുവഴിയില്‍ ഞാന്‍ കിനാക്കള്‍ തന്‍ ഭാരവുമേന്തി-
 യേകനായിങ്ങനെ.....
 മടക്കയാത്രക്കൊരുങ്ങുന്നു ഞാനെന്റെ ജീവനില്‍
 കിനാക്കളാല്‍ ഗോപുരം തീര്‍ക്കട്ടെ...
 അവിടെയെന്‍ ഏകാന്ത യാമങ്ങളില്‍
 വീണ്ടും വന്നണയട്ടെ നൂറായിരം കിനാവുകള്‍ !!!
 
അവിടെയെന്‍ ഏകാന്ത യാമങ്ങളില്‍
ReplyDeleteവീണ്ടും വന്നണയട്ടെ നൂറായിരം കിനാവുകള്‍ !!!