Sunday, April 1, 2012

എന്റെ പാപം!

നേരറിവുകള്‍ ദിശ കാട്ടിയിരുന്ന
ജീവിതത്തിന്‍ പെരുവഴിച്ചെരുവുകളില്‍
സുദൃടം ഗ്രഹിച്ചിരുന്ന നിന്‍ കരം
അയഞ്ഞകലുന്നത് ഞാന്‍ അറിഞ്ഞിരുന്നു..
വ്യഥിതമാം ഹൃദയത്തില്‍ നോവുകള്‍ പൂത്തപ്പോള്‍
കണ്ണീര്‍ പൂക്കള്‍ കൊഴിഞ്ഞതും കണ്ടിരുന്നു...
ദുഃഖം മറക്കുവാന്‍ പൊട്ടിച്ചിരിച്ചതോ
ദേഹം തളര്‍ന്നപ്പോള്‍ ഒരു വേള നിന്‍ തോളില്‍
ഒന്നിനുമല്ലാതെ തലയൊന്നു ചായ്ച്ചതോ
എന്‍ മൌനവല്മീകത്തില്‍ സ്വയം മരന്നിരിക്കുവാന്‍
വെറുതേ കൊതിച്ചതോ ഞാന്‍ ചെയ്ത പാതകം?

11 comments:

  1. ദുഃഖം മറക്കുവാന്‍ പൊട്ടിച്ചിരിച്ചതോ
    ദേഹം തളര്‍ന്നപ്പോള്‍ ഒരു വേള നിന്‍ തോളില്‍
    ഒന്നിനുമല്ലാതെ തലയൊന്നു ചായ്ച്ചതോ
    എന്‍ മൌനവല്മീകത്തില്‍ സ്വയം മരന്നിരിക്കുവാന്‍
    വെറുതേ കൊതിച്ചതോ ഞാന്‍ ചെയ്ത പാതകം?

    കപട ലോകത്തിലാത്മാര്‍ത്തമാം ....:(
    നല്ല അവതരണം.

    ReplyDelete
    Replies
    1. വളരെ നന്ദി ഇക്കാ. തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു..

      Delete
  2. വിരഹമോ, വാര്‍ധിക്യമോ?

    ReplyDelete
  3. നല്ല കവിത..നല്ല വരികള്‍

    ReplyDelete
    Replies
    1. വായനക്ക് നന്ദി.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

      Delete
  4. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് നന്ദി.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

      Delete
  5. Replies
    1. വായനക്ക് നന്ദി.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

      Delete