Tuesday, May 1, 2012

പ്രിയ തോഴന്‍
=============
എന്‍ സ്നേഹഗാഥയ്ക്കീണം പകര്‍ന്നിടാന്‍
എത്തിയോരെന്‍പ്രിയ കൂട്ടുകാരാ
ജീവിതമാം എന്‍ പാഴ്മുളം തണ്ടില്‍ നീ
ചുംബിചുണര്‍ത്തിയതേതു രാഗം??
ഉരുകിയൊലിക്കുന്ന വേനലില്‍ നീയെനി-
ക്കേകിയോരായിരം കുളിര്‍മഴകള്‍
നിദ്രാവിഹീനമാം രാത്രിതന്‍ യാമത്തി-
ലരികെയെത്തി മൃദുമന്ത്രണമായ്‌....

ഗുണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും
ഗണിച്ചെടുത്തീടുമ്പോള്‍ ബാക്കിയായ് വന്നിടാന്‍
ജീവിത താളില്‍ തോഴരേറെയുണ്ടെന്നാലും
ഹൃദയത്തിനോപ്പം ചേര്‍ത്തുപിടിച്ചിടാന്‍ ,
എന്‍ പ്രിയ തോഴനെന്നടിക്കുറിപ്പെഴുതിടാന്‍
നിന്‍ മുഖം മാത്രമേ കാണ്മതുള്ളൂ...

എത്രയോ കാതം അകലെയാണെങ്കിലും
സ്നേഹബന്ധത്താല്‍ നാം അരികിലല്ലേ??
എകാന്തമാമെന്‍ തപോവനസ്ഥലികളില്‍
കാലിടറിവീഴാതെ മുന്നോട്ടു പോയിടാന്‍
കരം പിടിച്ചെന്നും നീ കൂട്ടിനുണ്ടെങ്കില്‍
ഇനിയെത്ര ദൂരവും നടന്നിടാം ഞാന്‍ ...

5 comments:

  1. നല്ല വരികള്‍. ഈ സ്നേഹാക്ഷരങ്ങള്‍ക്ക് ആശംസകള്‍.

    ReplyDelete
  2. ഗുണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും
    ഗണിച്ചെടുത്തീടുമ്പോള്‍ ബാക്കിയായ് വന്നിടാന്‍
    ജീവിത താളില്‍ തോഴരേറെയുണ്ടെന്നാലും....

    നന്നായിട്ടുണ്ട്, ആശംസകള്‍.

    ReplyDelete
    Replies
    1. മുബി, വായനക്ക് നന്ദി.. പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങലുമാണ് എന്റെ ശക്തി..

      Delete
  3. നല്ല വരികള്‍

    ReplyDelete