Wednesday, April 18, 2012

മറു ജന്മം
=============
നോവിന്റെ നിശബ്ദ താഴ്വരകളില്‍
ചെറു കാറ്റായ്‌ ഞാന്‍ അലഞ്ഞു തിരിയവേ
അര്‍പ്പിച്ചുവോ നീ സുഖവാസത്തിന്‍ മേടുകളില്‍ നിന്നൊ-
രായിരം ശോശന്നപ്പൂവുകള്‍ ??

കരഞ്ഞു കണ്ണീര്‍ വറ്റിയ കുന്നിന്‍ ചെരുവിലൂ-
ടെന്തി കയറുവാന്‍ ശ്രമിച്ചപ്പോഴൊക്കെ
വഴുതി വീണ്‌പോയ് മറവി തന്‍ ഗര്‍ത്തങ്ങളില്‍
ഏകനായ്, വ്യഥിത മോഹത്തെ പുല്‍കി ഞാന്‍ ..
ഒരു വേള നിന്‍ ചുടു നിശ്വാസമേറ്റൊരു
പൂമ്പൊടിയായ്‌ പറന്നുയരുവാന്‍ മോഹിച്ചു
എത്തിപ്പിടിക്കുവാന്‍ നിന്‍ കരം ഇരുളില്‍ നീ
നീട്ടുമെന്നും ഞാന്‍ ആശിച്ചു വ്യര്‍ഥമായ്‌..
ഇവിടെയീ ജന്മം ഇങ്ങനെ തീരട്ടെ,
ഇന്ന് നീ നില്‍ക്കുമീ കുന്നിന്‍ ചെരിവിലൊരു
ഇലപോഴിയാ മരമായ്‌ ജനിക്കണം എനിക്കിനി
ജീവിത ചൂടേറ്റ് വാടിത്തളര്‍ന്ന് നീ
അണയണം എന്‍ ചോട്ടില്‍ വിശ്രമിച്ചുനരുവാന്‍ ...

2 comments:

  1. ഇന്ന് നീ നില്‍ക്കുമീ കുന്നിന്‍ ചെരിവിലൊരു
    ഇലപോഴിയാ മരമായ്‌ ജനിക്കണം എനിക്കിനി
    ജീവിത ചൂടേറ്റ് വാടിത്തളര്‍ന്ന് നീ
    അണയണം എന്‍ ചോട്ടില്‍ വിശ്രമിച്ചുനരുവാന്‍ ...

    മനോഹരമായി ചിട്ടപ്പെടുത്തിയ പ്രണയാക്ഷരങ്ങള്‍. ഇതിലും തീവ്രമായി എങ്ങിനെ പ്രണയത്തെ അറിയിക്കും. കവിത ഇഷ്ടമായി.

    ReplyDelete
  2. വളരെ നല്ല വരികള്‍.

    ഇഷ്ടമായി

    ReplyDelete