നാം ഒരുമിച്ചു പിച്ചവെച്ച്ചോരീ
പൂഴിമണ്‍പരപ്പിലിന്നു
നീളേ തെളിയുവതെന്‍ കാല്‍പ്പാടുകള്‍ മാത്രം!
വരണ്ട കാറ്റടിച്ച്ചുയര്ത്തും പൊടിപടലത്തില്‍
മുങ്ങിക്കുളിക്കുവാന്‍ ഇന്നെന്റെ നിഴല്‍ മാത്രം!
ബാല്യത്തിന്‍ വയല്‍വരമ്പിലൂടെട്ടെന്റെ കൈ പിടി-
ച്ചോപ്പം നടക്കവേ ഓര്‍ത്ത്തിരുന്നില്ലയീ ഏട്ടനും നീയും
ഇത്രമേല്‍ നോവിക്കും വേര്‍പിരിയലിനെ..
കൌമാര പുഴവക്കില്‍ അകലം വിട്ടോടവേ
നിനച്ച്ചിരുന്നില്ലിത്ര ദാരുണമാം അന്ത്യം!!
പാകമാകും മുന്‍പേ ജീവിതഭാരം പേറാന്‍
നഗരത്തിരക്കില്‍ നീ ഊളിയിട്ടപ്പോഴും
യാത്രയാല്‍ ക്ഷീണിച്ച മുഖവുമായ് നീയെത്തും
ആഴ്ച്ചവട്ടങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു.
താതനില്ലാ വീടിന്‍ നാഥനായി നിന്ന് നിന്‍
വേളി നടത്തിടാന്‍ കൊതിച്ചതെന്‍
വ്യാമോഹമോ അതോ അതിമോഹമോ??
ഒടുവിലാ സന്ധ്യയില്‍ കൂകിക്കുതിക്കും
തീവണ്ടി മുറിയില്‍ നീ യാത്ര തുടങ്ങവേ
ഇവിടെയീ കുടിന്ലിന്റെ മുന്നിലായ് ഞങ്ങള്‍
അകലേക്ക് കണ്പാര്‍ത്തു നിന്നിരുന്നു..
ആര്ത്തട്ടഹസിക്കും വണ്ടി തന്‍ നാദത്തില്‍
നിന്നാര്‍ത്തനാദം ചിലമ്പിച്ചമരവേ
കാമത്തിന്‍ ഭ്രാന്തമാം ദ്രംഷ്ടകള്‍ നിന്‍ മെയ്യില്‍
ആഴ്ന്നിറന്ഗീടുവാന്‍ നാം എന്ത് പാപം ചെയ്തു?
അറിയുന്നുവോ നീ? ഇന്നുമീ മുറ്റത്ത്
കാത്തിരിപ്പൂ ഞങ്ങള്‍ നിന്‍ കാല്‍പ്പെരുമാറ്റത്തിനായ്
കാലമാം യവനികയിട്ടു മറച്ചോരാ നന്മ തന്‍
ഇന്നലെകളിലെക്കിനിയാത്രയില്ല!
നീ കൂടെയില്ലാതെയില്ലിനി ഞങ്ങള്‍ക്ക്
നല്ലൊരു നാളെ വിദൂര സ്വപ്നമായ് പോലും!!
ഓരോ പകലും ഇരവിനായ് മാറുമ്പോള്‍
പൊഴിഞ്ഞു വീഴുന്നോരായിരം അശ്രുക്കള്‍
നടന്നു മുന്നേറുവാന്‍ ഈ വഴിത്താരയില്‍
എന്‍ കൂടെ നീയിനി ഇല്ലെന്നാകിലും
കൂടെയുണ്ടല്ലോ നീ തന്ന ഓര്‍മ്മകള്‍
ഒരായിരം ജന്മം കരുതിവെച്ച്ചിടാന്‍....
(NB: തീവണ്ടി മുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട സൌമ്യ എന്ന സഹോദരിയുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ ...)
Saturday, March 31, 2012
Friday, March 30, 2012
നാളെയുടെ വാഗ്ദാനം
നീണ്ടു പോകും പകല്‍ക്കിനാവിന്റെ
ശോഷിച്ചുണങ്ങിയ ഇടനേരങ്ങളില്‍
കിതച്ചും ചുമച്ചും നെടുവീര്‍പ്പുതിര്ത്തും
ഭാവിയെ നോക്കും ഇന്നിന്റെ യൌവ്വനം!
കാണാമറയത്തെ തോഴനോടൊപ്പം
രാവേറെ നീളുന്ന വര്‍ത്തമാനത്തിന്റെ
നിറവും രുചിയും മാറുന്നതറിയാതെ
ചുറ്റും മുറുകുന്ന വലക്കണ്ണിക്കുള്ളില്‍
മൂകമായ് വിലപിക്കും ഏകാന്ത യൌവ്വനം!!
ജീവിത മരുവില്‍ മരുപ്പച്ച തേടി
ദിശയറിയാതലയും ഏകാന്ത പഥികന്‍ !
അരികു കരിഞ്ഞ ദിവാസ്വപ്നങ്ങളെ
മാറോട് ചേര്‍ത്തും ആലോലമാട്ടിയും
സമയം കഴിക്കും യൌവ്വന രക്തം!!
ജീവിത യാഥാര്‍ത്യത്തിന്‍ പൊള്ളുന്ന വഴികളില്‍
ശൂന്യതയെ ശിരസ്സേറ്റി നീങ്ങിടും
ഇവനാണ് നാളെയുടെ വാഗ്ദാനം!!
ശോഷിച്ചുണങ്ങിയ ഇടനേരങ്ങളില്‍
കിതച്ചും ചുമച്ചും നെടുവീര്‍പ്പുതിര്ത്തും
ഭാവിയെ നോക്കും ഇന്നിന്റെ യൌവ്വനം!
കാണാമറയത്തെ തോഴനോടൊപ്പം
രാവേറെ നീളുന്ന വര്‍ത്തമാനത്തിന്റെ
നിറവും രുചിയും മാറുന്നതറിയാതെ
ചുറ്റും മുറുകുന്ന വലക്കണ്ണിക്കുള്ളില്‍
മൂകമായ് വിലപിക്കും ഏകാന്ത യൌവ്വനം!!
ജീവിത മരുവില്‍ മരുപ്പച്ച തേടി
ദിശയറിയാതലയും ഏകാന്ത പഥികന്‍ !
അരികു കരിഞ്ഞ ദിവാസ്വപ്നങ്ങളെ
മാറോട് ചേര്‍ത്തും ആലോലമാട്ടിയും
സമയം കഴിക്കും യൌവ്വന രക്തം!!
ജീവിത യാഥാര്‍ത്യത്തിന്‍ പൊള്ളുന്ന വഴികളില്‍
ശൂന്യതയെ ശിരസ്സേറ്റി നീങ്ങിടും
ഇവനാണ് നാളെയുടെ വാഗ്ദാനം!!
Subscribe to:
Posts (Atom)